അതിര്‍ത്തിയില്‍ ആധിപത്യം ഇന്ത്യന്‍ സൈന്യത്തിന്: എന്തിനും തയാറെന്ന് ജയ്റ്റലി


ജമ്മു അതിര്‍ത്തിയില്‍ ആധിപത്യം ഇന്ത്യന്‍ സൈന്യത്തിനെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റലി. ഏന്തു തരത്തിലുള്ള സുരക്ഷാ വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍സേന പൂര്‍ണസജ്ജ്രാണെന്നും ജയ്റ്റലി പറഞ്ഞു.


കാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയെന്നതു പാക്കിസ്ഥാന്‍റെ ആവശ്യമാണെന്നും പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള അവസരം ഇന്ത്യ സ്ഥിരമായി സൃജ്ടിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.


അതേസമയം അതിര്‍ത്തിയില്‍ സൈന്യം പൂര്‍ണമായി തയാറായിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ലെന്നും അതിര്‍ത്തി സുരക്ഷിതമാണെന്നും നുഴഞ്ഞുകയറ്റം പൂര്‍ണമായി തടയുകയാണ് സൈന്യത്തിന്‍റെ മുഖ്യപരിഗണനയെന്നും ജയ്റ്റലി പറഞ്ഞു.



Sharing is Caring