ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു


ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ അധ്യാപകന്‍ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഉളിയത്തടുക്കയിലെ ഉബൈദ് (30)ആണ് മരിച്ചത്. പുത്തിഗെ മുഹിമ്മാത്ത് സ്കൂള്‍ അധ്യാപകനാണ്.
രാവിലെ ഒന്‍പതരയോടെ സീതാംഗോളി-പെര്‍മൂദെ റോഡില്‍ മുഖാരിക്കണ്ടത്താണ് അപകടം. കുണ്ടാര്‍ ഉളിയത്തടുക്കയിലെ മുഹമ്മദ് മുസല്യാര്‍, ആമിന ദമ്ബതികളുടെ മകനാണ്. സുള്ള്യയിലെ ഫസീലയാണ് ഭാര്യ.




Sharing is Caring