ഞാൻ ഇളയ ദളപതി ഫാൻ:ആരാധന തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര


പ്രശസ്തിയുടെ നിറുകയിലാണ് പ്രിയങ്ക ചോപ്ര.ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തിയിരിക്കുകയാണ് താരം.ഇപ്പോ‍ഴിതാ വിജയിനോടുളള തന്‍റെ ആരാധന താരം മറച്ചു വെയ്ക്കാതെ താരം പ്രഖ്യാപിച്ചിരിക്കുന്നു.ട്വിറ്ററിലൂടേയാണ് പ്രിയങ്ക തന്‍റെ ആരാധന തുറന്നു പറഞ്ഞത്.


പ്രിയങ്ക അഭിനയം തുടങ്ങിയത് വിജയ് നായകനായ തമി‍ഴനിലൂടേയാണ്.അവസരം കിട്ടിയാൽ ഇനിയും വിജയിനോടൊപ്പം അഭിനയിക്കുമെന്ന് താരം പ്രഖ്യാപിച്ചിരിക്കുകയാണ്.2002 ലാണ് വിജയ് -പ്രിയങ്ക ചോപ്ര ജോഡികള്‍ ഒന്നിച്ച് മജിത് സംവിധാനം ചെയ്ത തമിഴന്‍ റിലീസ് ചെയ്തത്.




Sharing is Caring