കരിപ്പൂർറൺവെവികസനം;നഗരസഭക്ക് വേണ്ടി വിവരങ്ങൾ അന്വേഷിക്കാൻ എന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥ സംഘത്തെ പ്രദേശവാസികൾ തടഞ്ഞു

കൊണ്ടോട്ടി:കരിപ്പൂർ റൺവെ വികസനത്തിന്ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിസർവ്വേനടത്താനുള്ള ശ്രമം പ്രദേശവാസികൾ ചേർന്ന് തടഞ്ഞു.നെടിയിരുപ്പ് വില്ലേജിലെപാലക്കപ്പറമ്പ്,ഇളനീർക്കര പ്രദേശങ്ങളിലാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഉദ്യോഗസ്ഥ സംഘം എത്തിയത്.മലപ്പുറം ടൗൺ പ്ലാനിംഗ് ഓഫീസിൽ നിന്നും നഗരസഭക്ക് വേണ്ടി വിവരങ്ങൾ അന്വേഷിക്കാൻ എന്ന വ്യാജേനയാണ് ഉദ്യോഗസ്ഥർ പ്രദേശങ്ങളിലെ വീടുകളിലെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

വീടുകളിൽ കയറി നികുതി ശീട്ടുകൾ ചോദിച്ച് സർവ്വേ നമ്പർ രേഖപ്പെടുത്തുകയും ഭൂമിയുടെ തരം തിരിവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കാര്യങ്ങൾ ഉദ്യോഗസ്ഥ സംഘം രേഖപ്പെടുത്തുന്നത് ശ്രദ്ധയിൽ പ്പെട്ടതോടെയാണ് നാട്ടുകാർ എത്തി സർവ്വെ സംഘത്തെ തടഞ്ഞത്. പ്രദേശവാസികളെ
തെറ്റിദ്ധരിപ്പിച്ച് സർവ്വേ നടത്താനുള്ള ശ്രമം സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറോളം ആളുകൾ സംഘടിച്ച് തടയുകയായിരുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കള്ള കഥകൾ പ്രചരിപ്പിച്ചും സർവ്വേ നടത്താനുള്ള സർക്കാർനീക്കംഏകാധിപത്യപരമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

ഇരകളെവിശ്വാസത്തിലെടുക്കാതെയും ഉഭയകക്ഷി ചർച്ചകൾ നടത്താതെയും ഏകപക്ഷീയമായി ഭൂമിയേറ്റെടുക്കാനുള്ള ശ്രമം ഏത് വിധേനയും ചെറുത്ത് തോൽപ്പിക്കുമെന്ന് സമരസമിതി ചെയർമാൻ ചുക്കാൻ ബിച്ചു, കൺവീനർ സി.ജാസിർ, ട്രഷറർ കെ.കെ. മൂസക്കുട്ടി എന്നിവർ അറിയിച്ചു.

385 ഏക്കർ ഭൂമി ലഭ്യമാകാതെ വലിയ വിമാനങ്ങൾ ഇറക്കാൻ സാധ്യമല്ലെന്ന് പ്രചരിപ്പിച്ചിരുന്ന ആളുകൾ കരിപ്പൂരിൽ അടുത്ത മാസം മുതൽ വലിയ വിമാനങ്ങൾഇറങ്ങുമെന്ന
ഡി.ജി.സി.എ യുടെ പുതിയ തീരുമാനത്തെ കുറിച്ച് പ്രതികരിക്കണം.ചില പ്രമാണിമാർക്കും റിയൽ എസ്റ്റേറ്റ് മാഫിയക്കും വേണ്ടിയാണ്ഈഭൂമിയേറ്റെടുക്കൽ എന്നസമരസമിതിയുടെ ആരോപണത്തെസ്ഥിതീകരിക്കുന്നതാണ്ഡി.ജി.സി.എ
യുടെ പുതിയതീരുമാനമെന്ന് .
സമരസമിതിപറഞ്ഞു.
എയർപോർട്ട്അതോറിറ്റിയുടേയും സർക്കാറിന്റെയും നടപടികളിൽ സുതാര്യതയും വ്യക്തതയും ന്യായവും ഇല്ലാത്തത് കൊണ്ടാണ് വേഷപ്രച്ഛന്നരായും നുണ കഥകൾ പ്രചരിപ്പിച്ചും സർവ്വെ നടത്താൻശ്രമിക്കുന്നതെന്നും,
ഒരു കുടുംബത്തെ പോലും കുടിയിറക്കി കൊണ്ടുള്ള ഒരു ഭൂമിയേറ്റെടുക്കലുംഅനുവദിക്കില്ലെന്നും ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.പ്രദേശവാസികളുടെ എതിർ പ്പിനെ തുടർന്ന് സംഘംതിരിച്ചുപോവുക
യായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *