അടിമുടി മാറാൻ ഫേസ്ബുക്ക്

വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് ന്യൂസ് ഫീഡ് അടിമുടി മാറ്റാന്‍ തീരുമാനിച്ചു. പരസ്യം വര്‍ധിപ്പിച്ചു കൊണ്ട് ന്യൂസ് ഫീഡിനെ രണ്ടായി തിരിച്ചുകൊണ്ടാണു മാറ്റത്തിനൊരുങ്ങുന്നത്. വ്യക്തിപരമായതും, വാണിജ്യസ്വഭാവമുള്ളതുമായിട്ടാണു ഫേസ്ബുക്കിന്റെ പ്രധാന ഭാഗമായ ന്യൂസ് ഫീഡിനെ വേര്‍തിരിക്കുക. ഇവിടെയാണ് ഫോട്ടോകളും വീഡിയോകളും മറ്റ് കണ്ടന്റുകളും പോസ്റ്റ് ചെയ്യുന്നത്. ഇതു വ്യക്തിപരമായതോ വാണിജ്യസ്വഭാവമുള്ളതോ ആയിരിക്കും.

എന്നാല്‍ പരിഷ്‌കരിച്ച ന്യൂസ് ഫീഡില്‍ ഇനി മുതല്‍ രണ്ട് വിഭാഗങ്ങളുണ്ടായിരിക്കും. ഒരെണ്ണം സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ഉള്‍പ്പെടുന്ന ന്യൂസ് ഫീഡായിരിക്കും. രണ്ടാമത്തേത് യൂസര്‍ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജിന്റെ ന്യൂസ് ഫീഡായിരിക്കും. ഇതിന് എക്‌സ്‌പ്ലോര്‍ എന്നാണു പേരിട്ടിരിക്കുന്നത്. ലൈക്ക് ചെയ്യാത്ത പേജിന്റെ ന്യൂസ് ഫീഡ് ഇനിമുതല്‍ ലഭ്യമകില്ലെന്നു ചുരുക്കം. ഈ രീതി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമല, കമ്പോഡിയ തുടങ്ങിയ ആറ് രാജ്യങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. ആഗോളതലത്തില്‍ രണ്ട് ബില്യന്‍ യൂസര്‍മാരാണു ഫേസ്ബുക്കിലുള്ളത്. പുതിയ പരിഷ്‌കാരം വരുന്നതോടെ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ക്കും, കച്ചവട സ്ഥാപനങ്ങള്‍ക്കും അവരുടെ വാര്‍ത്തകളും മറ്റ് പ്രചരണ പരിപാടികളും ന്യൂസ് ഫീഡില്‍ പോസ്റ്റ് ചെയ്യുന്നത് ചെലവേറിയ കാര്യമായി മാറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *