ഞാന്‍ മണിയാശാന്റെ ആരാധകന്‍: വെള്ളാപ്പള്ളി നടേശന്‍


ഞാന്‍ മണിയാശാന്റെ ആരാധകനാണെന്ന് വെള്ളാപ്പള്ളി നടേശന്‍


ഉള്ളിന്റെയുള്ളില്‍ താന്‍ ഒരു ഈഴവനാണെന്ന് എം.എം മണി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.


ഹൈറേഞ്ചുകാരുടെ മണിയാശാന്‍ കേരളത്തിന്റെ പൊതുസ്വത്തായി തീര്‍ന്നതില്‍ അഭിമാനമുണ്ട്. കരുത്തനും മിടുക്കനുമാണ് എം.എം മണി. തന്നെ ചീത്ത പറഞ്ഞാല്‍ കുറച്ച് വോട്ട് കിട്ടുമെന്ന് കരുതി എം.എം മണി അടവുനയമെടുത്തതാണ്.

ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. അദ്ദേഹം സ്വന്തം ഭാഷയില്‍ ചീത്ത പറഞ്ഞപ്പോള്‍ തന്റെതായ ഭാഷയില്‍ അതിന് മറുപടി പറഞ്ഞുവെന്നേയുള്ളുവെന്നും വെള്ളാപ്പള്ളി വിശദമാക്കി.

ഈ കസേരയില്‍ ഇരിക്കുന്നതുകൊണ്ട് പറയേണ്ടി വന്നതാണ്. താന്‍ മണിയാശാന്റെ ആരാധകനായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഒന്നും കാണാതെ പിണറായി വിജയന്‍ എം.എം മണിയെ മന്ത്രിയാക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടുക്കിയില്‍ പ്രചാരണത്തിനായി എത്തിയ വെള്ളാപ്പള്ളി നടേശന്‍, എം.എം മണിയെ കരിങ്കുരങ്ങെന്നും കരിംഭൂതമെന്നും വിളിച്ച് അധിക്ഷേപിച്ചത് വിവാദമായിരുന്നു.



Sharing is Caring