എടിഎമ്മിലേക്കുള്ള 1.37 കോടിയുമായി കടന്നുകളഞ്ഞ വാഹനം കണ്ടെത്തി


എടിഎമ്മിലേക്കു കൊണ്ടുപോകുകയായിരുന്ന പണവുമായി കടന്ന വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 1.37 കോടി രൂപയുമായാണ് ഇന്നലെ വാനിന്റെ ‍ഡ്രൈവര്‍ കടന്നുകളഞ്ഞത്. വസന്ത്നഗറില്‍നിന്നു കണ്ടെത്തിയ വാനില്‍നിന്ന് 45 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തു. 92 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. ഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.
ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്നുള്ള പണവുമായി പോകുമ്ബോഴാണ് ഡ്രൈവര്‍ വാനുമായി കടന്നുകളഞ്ഞത്. ലോജിടെക് എന്ന കമ്ബനിയാണ് ശാഖകളില്‍ന്ന് പണം ശേഖരിച്ച്‌ എടിഎമ്മുകളില്‍ നിറയ്ക്കുന്നതിന് കരാര്‍ എടുത്തിരുന്നത്.




Sharing is Caring