ജേക്കബ് തോമസ് മാറണമെന്നത് ബാബുവിന്‍റെയും മാണിയുടേയും ആഗ്രഹം: വിഎസ്

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന് ആവര്‍ത്തിച്ച്‌ വി.എസ്. അച്യുതാനന്ദന്‍. ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലരുടെ ശ്രമം. ചില ഉന്നത ഉദ്യോഗസ്ഥരുടെ കളി തനിക്കെതിരെയുണ്ടെന്ന ജേക്കബ് തോമസിന്‍റെ വാദം ശരിയാണ്. അദ്ദേഹത്തെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ല. ജേക്കബ് തോമസ് മാറണമെന്നത് കെ.എം.മാണിയെയും കെ.ബാബുവിനെയും പോലുള്ളവരുടെ ആവശ്യമാണെന്നും വി.എസ്. തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, കോടതികളിലെ മാധ്യമ വിലക്കില്‍ വീണ്ടും ഇടപെടുമെന്നും വിഎസ് വ്യക്തമാക്കി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് ദുരുദ്ദേശപരമാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇക്കാര്യത്തില്‍ കത്തയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *