ജേക്കബ് തോമസ് അവധി കഴിഞ്ഞ് സര്‍വ്വീസിലേക്ക് തിരിച്ചെത്തും


അവധി കഴിഞ്ഞ് താന്‍ സര്‍വ്വീസിലേക്ക് തിരിച്ചെത്തുമെന്ന് ഡിജിപി ജേക്കബ് തോമസ.് പുതിയ ചുമതലയെക്കുറിച്ച് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 17 ന് അവധി പൂര്‍ത്തിയാകുമ്പോള്‍ സര്‍വ്വീസില്‍ പ്രവേശിക്കും. അഴിമതിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. പാറ്റൂര്‍ കേസിലെ 12 പക്ഷപാതിത്വങ്ങള്‍ പുസ്തകത്തില്‍ എഴുതി. എന്നിട്ടും ഇത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പാറ്റൂരില്‍ കെടുകാര്യസ്ഥത തുടരുകയാണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് വീണ്ടും അവധി നീട്ടിയിരുന്നു. ഇതോടെ മൂന്നുമാസമാകും അവധി. വിജിലന്‍സിനെതിരെ തുടര്‍ച്ചയായി ഹൈക്കോടതിയുടെ പരാമര്‍ശം വന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് ഡയറകടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത.്




Sharing is Caring