മുംബൈ: പ്രമുഖ കുറ്റാന്വേഷക പത്രപ്രവര്ത്തകന് ജ്യോതിര്‍മയി ഡേയെ കൊലപ്പെടുത്തിയ കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് കുറ്റക്കാരന്‍. മുംബെെയിലെ പ്രത്യേക കോടതിയാണ് ഛോട്ടാ രാജന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായിരുന്ന മാധ്യമപ്രവര്ത്തകന് ജിഗ്ന വോറയെ കോടതി വെറുതെ വിട്ടു.
2011 ജൂണിലാണ് ജെ. ഡേയെ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കിലെത്തി വെടിവച്ചു കൊന്നത്. മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുയായിരുന്നു. ഛോട്ടാ രാജന് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരായാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യോനേഷ്യയില്നിന്നു പിടികൂടിയ ഛോട്ടാ രാജനെ തിഹാര്‍ ജയിലില്‍വച്ചു സിബിഐ ചോദ്യം ചെയ്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജനെ കോടതിയിലും ഹാജരാക്കിയിരുന്നു. 155 സാക്ഷികളെ വിചാരണകാലയളവില്‍ വിസ്തരിച്ചു.