മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖ പ്രസവം. ദമാമില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേസിന്റെ 9 ഡബ്യൂ 569 വിമാനത്തിനുള്ളിലാണ യുവതി പ്രസവിച്ചത്. ഇതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് ജീവനക്കാരും, യാത്രക്കാരിയായ നേഴ്‌സും ചേര്‍ന്നാണ് പരിചരണം നല്‍കിയത്. തുടര്‍ന്ന് യുവതി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറക്കുമ്പോഴാണ് യുവതി കുഞ്ഞിന് ജന്‍മം നല്‍കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.
വിമാനത്താവളത്തിലെ ആബുലന്‍സിലാണ് യുവതിയേയും കുഞ്ഞിനെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിലും യാത്ര തുടരുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു.രണ്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമനം പതിനൊന്നേകാലോടെ കൊച്ചിയിലേയ്ക്ക് തിരിച്ചു.













