ജെഎന്‍യു : ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു


ജെഎന്‍യുവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ ഇടതുപാര്‍ട്ടികള്‍ സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈ മാസം 23, 24 25 തീയതികളിലായി പ്രക്ഷോഭം നടത്താനാണ് തീരുമാനം. കനയ്യകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഎമ്മും സിപിഐയും ഉള്‍പ്പടെ ആറ് ഇടതു പാര്‍ട്ടികള്‍ ഇന്നു ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന 23ന് പ്രക്ഷോഭം ആരംഭിക്കുവാനുള്ള തീരുമാനം സര്‍ക്കാരിന് പ്രതിസന്ധിയിലാക്കും.




Sharing is Caring