ജീവനക്കാരോട് ഇതര മൊബൈല്‍ സേവനദാതാക്കളുടെ ഉപയോഗം നിര്‍ത്താന്‍ റിലയന്‍സ്


രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിവനക്കാരോട് മറ്റ് മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങി മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന തങ്ങളുടെ 40000 ത്തോളം ജീവനക്കാരോടാണ് റിലയന്‍സ് ജിയോ 4ജിയിലേക്ക് നന്പറുകള്‍ പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ നന്പര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിച്ച്‌ നിലവിലെ നന്പര്‍ മാറ്റാതെ റിലയന്‍സ് നെറ്റ്വര്‍ക്കിലേക്ക് മാറാനുള്ള നടപടികള്‍ ജീവനക്കാര്‍ക്ക് വിശദീകരിച്ചുകൊടുത്തതായി റിലയന്‍സ് എച്ച്‌.ആര്‍. പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലായിരുന്നു റിലന്‍സ് ജിയോയുടെ ടെസ്റ്റ് ആരംഭിച്ചത്. ലൈഫ് മൊബൈലുകളോടൊപ്പമാണ് ജിയോസിമ്മുകള്‍ ലഭിച്ചിരുന്നത്.




Sharing is Caring