ജിഷ വധക്കേസിന്റെ ഒരു ഘട്ടം മാത്രമാണ് പൂര്‍ത്തിയായതെന്ന് ഡിജിപി


ജിഷ വധക്കേസിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമാണ് പൂര്‍ത്തിയായതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ . കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. വിജയകരമായ വിചാരണ ഉറപ്പാക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ കൊച്ചിയില്‍ പറഞ്ഞു. അതേസമയം ജിഷയുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാമിനെ ഇന്ന് നാലു മണിയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. അടിക്കടി മൊഴിമാറ്റിയും പരസ്പര വിരുദ്ധമായ സംസാരിച്ചും താനൊരു മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതി ശ്രമം നടത്തുന്നുണ്ട്. അതേസമയം തുടര്‍ച്ചയായി പന്ത്രണ് മണിക്കൂര്‍ പ്രതിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. വീഡിയോ ക്യാമറയില്‍ മൊഴി എടുക്കല്‍ ചിത്രീകരിക്കുകയും ചെയ്തു.




Sharing is Caring