മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യബസുടമകള്‍ രംഗത്ത്. ഇന്ധനവിലയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കണ്സെഷന് നല്കാന് തയ്യാറാണെന്നും അസോസിയേഷന് പറഞ്ഞു.സ്പെയര്‍ പാര്‍ട്സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ് ബസ് ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെന്നും വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചാര്‍ജ് വര്‍ധനവില്ലാതെ കഴിയില്ലെന്നും ബസുടമകള്‍ പറയുന്നു.

ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.












