ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം


ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയടക്കം 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്ക് ജീവപര്യന്തം. മറ്റ് പ്രതികളായ 13 പേരില്‍ 12 പേര്‍ക്ക് ഏഴ് വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും പ്രത്യേക കോടതി ശിക്ഷ വിധിച്ചു.കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപം ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിധിച്ചിരിക്കുന്നത്. ഏഴുവര്‍ഷംനീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രസ്താവിക്കുന്നത്.




Sharing is Caring