ജിഷ്ണു കേസ് ഇന്ന് സുപ്രിംകോടതിയില്‍

പാമ്ബാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സി.ബി.ഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേസ് അന്വേഷിച്ചപ്പോള്‍ സി.ബി.ഐ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
കേസില്‍ കേരളാ പൊലിസ് നടത്തിവരുന്ന അന്വേഷണത്തിന്റെ ആവശ്യമേയുള്ളൂവെന്നും അതിനു പര്യാപ്തമായ സംവിധാനം അവിടെയുണ്ടെന്നും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
നിരവധി അഴിമതികേസുകള്‍ അന്വേഷിക്കാനുള്ളതിനാല്‍ ജോലിഭാരം കൂടുതലാണെന്നും സി.ബി.ഐ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് കോടതി ഉത്തരവിറക്കും.
അതേസമയം, കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *