മോഹൻലാൽ – ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തെ നൃത്തരൂപത്തിൽ അവതരിപ്പിച്ച് കയ്യടി നേടിയ ഷെറിൽ ജി കടവൻ സിനിമയിലേക്കെന്ന് സൂചന.തന്റെ ചിത്രത്തിൽ നായികയാവാൻ ഇളയ ദളപതി വിജയ് ഷെറിലിനെ ക്ഷണിച്ചെന്നാണ് റിപ്പോർട്ട്.പ്രശസ്ത സംവിധായകൻ കെഎസ് രവികുമാറാണ് വിജയുടെ ക്ഷണം ഷെറിലിനെ അറിയച്ചതത്രെ.എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നാടൊട്ടുക്കും പാടിയ ഗാനത്തേക്കാൾ ഹിറ്റായത് ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു കളിച്ച ഡാൻസ് ആയിരുന്നു.സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഡാൻസ് യൂട്യൂബിൽ വൻ തരംഗമായി.ഡാൻസിന് നേതൃത്വം നൽകിയ ഷെറിൽ പ്രശസ്തയാവുകയും ചെയ്തു.














