നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കേടതിയെ സമീപിക്കും. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നകത്. മുന്‍പ് രണ്ട് തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഒക്ടോബര്‍ 10ന് മുന്‍പ് പോലീസ് കുറ്റ പത്രം സമര്‍പ്പിക്കാനിരിക്കെ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന അവസരം കൂടിയാണിത്. കേസില്‍ അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടം അവസാനിച്ചെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നുമായിരിക്കും ദിലീപിന്റെ വാദം. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും.

ദിലീപ് പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിത്തന്നെയാകും ഇത്തവണയും ജാമ്യത്തെ എതിര്‍ക്കുക. പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും നടിയുടെ ജീവന് വരെ ഭീഷണി ഉണ്ടായേക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അതേ സമയം ദിലീപിന്റെ ജയില്‍വാസം 65 ദിവസം പിന്നിട്ടിരിക്കുകയാണ്.













