അധ്യാപകന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു


സ്കൂളിലെ ഡെസ്കില്‍ എഴുതിയെന്നാരോപിച്ച്‌ വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. മനം നൊന്ത പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് ദാരുണമായ സംഭവം നടന്നത്.


ഡെസ്കില്‍ കുത്തിവരച്ചതുമായി ബന്ധപ്പെട്ട കുറ്റം അടിച്ചേല്‍പ്പിക്കുകയും തുടര്‍ന്ന് കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് മുളവടികൊണ്ട് അധ്യാപകര്‍ അടിക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വിട്ടയക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ കുട്ടിയെ അറിയിച്ചു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തില്‍ മനം നൊന്ത കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.


വീഴ്ചയില്‍ ഇരുകാലുകളും ഒടിഞ്ഞ വിദ്യാര്‍ത്ഥിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണല്‍ക്കൂനയുടെ മുകളില്‍ വീണതാണ് പരിക്കുകളോടെ രക്ഷപെടാന്‍ ഇടയാക്കിയത്. ചെറിയ പ്രശ്നങ്ങളില്‍ അധ്യാപകര്‍ ക്രൂരമായ പീഡനമാണ് ഈ സ്കൂളില്‍ നടത്തുന്നതെന്ന് മറ്റു വിദ്യാര്‍ഥികൾ ആരോപിച്ചു.



Sharing is Caring