ജാതിയില്ല വിളംബര ശതാബ്ദി ആഘോഷം 16 ന് മുഖ്യമന്ത്രി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യും

ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പകല്‍ 2.30ന് മുന്‍സിപ്പല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും. നവോത്ഥാന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. മേയര്‍ ഇ പി ലത സപ്ലിമെന്റ് പ്രകാശനവും കലക്ടര്‍ മീര്‍ മുഹമ്മദലി ജാതിയില്ലാ വിളംബരത്തിന്റെ കലണ്ടര്‍ വിതരണ ഉദ്ഘാടനവും നിര്‍വ്വഹിക്കും.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ ഏറ്റുവാങ്ങും.

എംപി മാരായ പി കെ ശ്രീമതി, പി കരുണാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, റിച്ചാര്‍ഡ്ഹേ, കെ കെ രാഗേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. എംഎല്‍എമാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. നാല് മണിക്ക് ജാതിയില്ലാ പ്രഖ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ സുനില്‍ പി ഇളയിടം വിഷയാവതരണം നടത്തും. തുടര്‍ന്ന് ഫോക്ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ കോളിക്കടവ് ഇകെ
നായനാര്‍ ലൈബ്രറി പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന ചിലമ്ബ് നാടന്‍ കലാപരിപാടികള്‍ അരങ്ങേറും. താലുക്ക,് പഞ്ചായത്ത് തലത്തില്‍ സെമിനാറുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കും. നവംബര്‍ ആദ്യവാരം ജില്ലയിലെ മുഴുവന്‍ ലൈബ്രറികളിലും നാരായണഗുരുവിന്റെ പ്രഖ്യാപനം ആലേഖനം ചെയ്യുകയും കുടുംബസംഗമവും നടത്തും. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, സാംസ്കാരിക വകുപ്പ്, തദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭവകുപ്പ് എന്നിവരാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ കെ വി സുമേഷ്, കലക്ടര്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മീര്‍ മുഹമ്മദലി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വര്‍ക്കിംഗ് കണ്‍വീനര്‍ പി കെ ബൈജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *