ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം


ശക്തരായ മുംബെ സിറ്റിയെ വീഴ്ത്തി കേരളത്തിന്റെ കൊമ്ബന്‍മാര്‍ ആദ്യ വിജയം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. മൈക്കല്‍ ചോപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ശില്പി. 58 -ാം മിനിറ്റിലാണ് കേരളത്തിന്റെ ആരാധകര്‍ ഇത്ര നാള്‍ കാത്തിരുന്ന ആ വിജയ ഗോള്‍ പിറന്നത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സീസണില്‍ മുംബൈയുടെ ആ്ദ്യ തോല്‍വിയാണിത്.


ആദ്യ മത്സരത്തിനുശേഷം കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മുഹമ്മദ് റാഫി നിറഞ്ഞുനിന്ന നിമിഷങ്ങളുമായിട്ടായിരുന്നു മത്സരത്തിന് തുടക്കമായത്. ആദ്യ മിനിറ്റില്‍ ലഭിച്ച അവസരമുള്‍പ്പെടെ ആദ്യ അഞ്ചുമിനിറ്റില്‍ റാഫിക്കു മാത്രം ലഭിച്ചത് മൂന്ന് അവസരങ്ങള്‍.




Sharing is Caring