ജലന്ധര്‍ ബിഷപ്പിനെതിരെ കെആര്‍എല്‍സി; ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കണമായിരുന്നു; വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് സഭയെ കൂട്ടുപിടിക്കരുത്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കണമായിരുന്നു. സഭാ പിതാവെന്ന നിലയില്‍ കാട്ടേണ്ട ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണ്. അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും കെആര്‍എല്‍സി പറഞ്ഞു. കാത്തലിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജാണ് പ്രസ്താവനയിറക്കിയത്.

അതേസമയം,കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇന്ന് തന്നെ ബിഷപ്പിന് നോട്ടീസ് നല്‍കുമെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു. ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അറസ്റ്റ് തീരുമാനിച്ചിട്ടില്ലെന്നും ഡിവൈഎസ്പി അറിയിച്ചു.

പഞ്ചാബ് പൊലീസ് മുഖേന ബിഷപ്പിന് നോട്ടീസ് നല്‍കാനാണ് ശ്രമിക്കുന്നത്. ഏറ്റുമാനൂരില്‍ വെച്ച് ചോദ്യം ചെയ്യല്‍ നടത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് എസ്പിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. തെളിവുകളും മൊഴിയിലെ പൊരുത്തക്കേടുകളും പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ ബിഷപ്പിനെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വീണ്ടും ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് കൊച്ചിയില്‍ നടന്ന അവലോകന യോഗത്തില്‍ ഐജി ചില നിര്‍ദ്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള അന്വേഷണം കൂടി പൂര്‍ത്തിയാക്കിയതോടെയാണ് ബിഷപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. വ്യാഴാഴ്ച

അതിനിടെ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് കൊച്ചിയിലെ സമരപന്തലിലേക്ക് എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *