രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

കൊല്‍ക്കത്ത: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അസം, മേഘാലയ, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന് പിന്നാലെ കശ്മീരിലും രാവിലെ ചെറിയ രീതിയിലുള്ള ഭൂചലനം നേരിട്ടു. ബംഗാളില്‍ കൊല്‍ക്കത്തയിലും ആറ് വടക്കന്‍ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാവിലെ 10.20 ഓടെ ഉണ്ടായ ഭൂചലനം 15 മുതല്‍ 20 സെക്കന്‍ഡ് വരെ നീണ്ടുനിന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നു പൊലീസ് അറിയിച്ചു. അസമിലെ കൊക്രജാര്‍ നഗരത്തില്‍നിന്ന് രണ്ടു കി.മീ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഷില്ലോങ്ങിലെ ഭൂചലന ശാസ്ത്രനിരീക്ഷണ കേന്ദ്രം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *