ജര്‍മന്‍ ഫുട്‌ബോള്‍ ലീഗീല്‍ ചാമ്പ്യന്മാര്‍ ബയേണ്‍ മ്യൂണിച്ചിന് തോല്‍വി


ഡോര്‍ട്ട്മുണ്ട്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗീല്‍ ചാമ്പ്യന്മാര്‍ ബയേണ്‍ മ്യൂണിച്ചിന് തോല്‍വി. ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് വീഴ്ത്തിയത്. തട്ടകത്തില്‍ 11ാം മിനിറ്റില്‍ പിയറി ഔബമേയങ്ങിന്റെ ഗോളില്‍ ബൊറൂസിയ ജയിച്ചു. 11 കളികളില്‍ 24 പോയിന്റുമായി ബയേണ്‍ മ്യൂണിച്ച് രണ്ടാമത്. 21 പോയിന്റുള്ള ബൊറൂസിയ മൂന്നാമത്.


ലെയ്പ്‌സിഗാണ് ഒന്നാമത്, 27 പോയിന്റ്. രണ്ടിനെതിരെ മൂന്നു ഗോളിന് ബെയര്‍ ലെവര്‍കൂസനെ തോല്‍പ്പിച്ച് ലെയ്പ്‌സിഗ് ഒന്നാം സ്ഥാനത്തേക്കു കയറി. മറ്റൊരു കളിയില്‍ ഷാല്‍ക്കെ എതിരില്ലാത്ത ഒരു ഗോളിന് വോള്‍ഫ്‌സ്ബര്‍ഗിനെ കീഴടക്കി.


കോണ്‍ 2-1ന് ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെയും ഇന്‍ഗ്ലൊസ്റ്റഡ്റ്റ് 1-0ന് ഡാംസ്റ്റഡ്റ്റിനെയും തോല്‍പ്പിച്ചു. മെയ്ന്‍സ് രണ്ടിനെതിരെ നാലു ഗോളിന് ഫ്രെയ്ബര്‍ഗിനെ മറികടന്നു. അഗസ്ബര്‍ഗ്-ഹെര്‍ത്ത മത്സരം ഗോള്‍രഹിത സമനിലയില്‍.



Sharing is Caring