ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

കെയ്റോ: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. പുരാവസ്തു ഗവേഷകർ ലുക്സോറില്‍ നടത്തിയ ഗവേഷണത്തിലാണ് മമ്മി കണ്ടെത്തിയതെന്ന് ഈജിപ്ത് പുരാവസ്തു വകുപ്പ് മന്ത്രാലയം വ്യക്തമാക്കി.

ബിസി 1000ൽ അടക്കം ചെയ്തതാണ് ഈ മമ്മിയെന്നാണ് വിലയിരുത്തല്‍. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരം കൊണ്ടുള്ള ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്.റോയല്‍ കുടുംബത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അമന്റനഫ് എന്ന പരിചാരകന്റെതാണെന്ന് സംശയിക്കുന്നതായി ഗവേഷകര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *