ജയലളിതയുടെ മരണത്തിൽ സംശയമുയർത്തി മദ്രാസ് ഹൈക്കോടതി


തമി‍ഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിൽ സംശയമുയർത്തി മദ്രാസ് ഹൈക്കോടതി.മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി പരിഗണിക്കുമ്പോ‍ഴാണ് ജസ്റ്റിസ് വൈദ്യലിംഗം സംശയം പങ്കു വച്ചത്.


മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്.തനിക്കും സംശയങ്ങളുണ്ട് – ജസ്റ്റിസ് വൈദ്യലിംഗം കൂട്ടിച്ചേർത്തു.


ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ശരിയായ ഭക്ഷണ ക്രമീകരണമുണ്ടായിരുന്നില്ല എന്നാണ് കേൾക്കുന്നത്.മരണ ശേഷമെങ്കിലും സത്യം പുറത്തു വരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു.75 ദിവസം ആശുപത്രിയിൽ ക‍ഴിഞ്ഞ ജയലളിതയുടെ ആരോഗ്യ വിവരങ്ങൾ സുതാര്യമായ രീതിയിൽ പുറത്തു വിടാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.



Sharing is Caring