ജയലളിതയുടെ ജന്മദിനത്തില്‍ സ്വപ്ന പദ്ധതി ‘അമ്മ ടു വീലര്‍’ ഉദ്ഘാടനം പ്രധാനമന്ത്രി


ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് അമ്മ ടു വീലര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജയലളിതയുടെ സ്വപ്ന പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ടു വീലര്‍ പദ്ധതി. ചെന്നൈയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നത്.


തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിനുള്ള വായ്പ നല്‍കുന്നതാണ് പദ്ധതി. അതേസമയം വായ്പക്ക് 50 ശതമാനം സബ്സിഡി പദ്ധതിയോടനുബന്ധിച്ച്‌ നല്‍കും. ഉദ്ഘാടനത്തിന് ശേഷം പുതുച്ചേരിയും, ദാമന്‍ദീയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ദാമനില്‍ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.




Sharing is Caring