പ്യോങ്യാംഗ് : ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അയച്ച ചിയര്‍ലീഡേഴ്സ് ലൈംഗിക അടിമത്തം നേരിടുന്നുവെന്ന് വെളിപ്പെടുത്തല്‍. കിം ജോങ് ഉന്നിന്റെ ഭരണത്തില്‍ ഉത്തരകൊറിയന്‍ ജനതയ്ക്ക് മനുഷ്യവകാശങ്ങള്‍ നഷ്ടമായതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വാര്‍ത്ത.ചിയര്‍ലീഡേഴ്സ് അംഗങ്ങള്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ നേരിടുന്നുവെന്നും അവരെ അതിക്രൂരമായി ചൂഷണം ചെയുന്നുവെന്നുമാണ് ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തി അറിയിച്ചത്.
ശൈത്യകാല ഒളിംപിക്സില്‍ ഉത്തരകൊറിയന്‍ കലാ സംഘം അതിഗംഭീരമായി പാടുകയും ആടുകയും ചെയ്തുവെന്നും എന്നാല്‍ അത് പുറത്ത് നിന്നൊരു ഫാന്‍സി ഷോ പോലെ തോന്നിയേക്കാമെന്നും 2008വരെ ഉത്തരകൊറിയന്‍ സംഘത്തില്‍ സംഗീതജ്ഞനായിരുന്ന ലീ സോ-യെണ്‍ വ്യക്തമാക്കി.ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഭരണ പ്രചരണമാണ് അവരിലൂടെ നടത്തുന്നത്. ഭരണാധികാരികളുടെ പാര്‍ട്ടികളില്‍ പോയി അവരുടെ ലൈംഗിക ചുഷണങ്ങള്‍ക്ക് ഈ സ്ത്രീകള്‍ ഇരയാകുന്നു. ജീവനില്‍ ഭയന്ന് ഈ കാര്യങ്ങള്‍ ആരും പുറത്തു പറയാറില്ല.

കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പാര്‍ട്ടികള്‍ എല്ലാദിവസവും നടക്കാറുണ്ടെന്നും അതിലേയ്ക്ക് ചിയര്‍ലീഡേഴ്സിനെ അവര്‍ കൊണ്ടുപോകുകയും ലൈംഗികമായി ഉപയോഗിക്കാറുണ്ടെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ലീ പറയുന്നു.എന്നാല്‍ ഉത്തരകൊറിയന്‍ ഭരണകൂടം എവിടെയാണ് ഇത്തരത്തില്‍ പാര്‍ട്ടികള്‍ നടത്തുന്നതെന്ന് വ്യക്തമല്ല. ശൈത്യകാല ഒളിംപിക്സിനേക്കാള്‍ സംസാരിക്കേണ്ട വിഷയം ചിയര്‍ലീഡേഴ്സിന്റെ അവസ്ഥയെകുറിച്ചാണെന്ന് ലീ സോ-യെണ്‍ ഓര്‍മ്മിപ്പിക്കുന്നു.
എല്ലാ പരിശീലകരും , കായികതാരങ്ങളും തന്റെ അടിമകളാണെന്നാണ് കിം ജോങ് ഉന്‍ വിലയിരുത്തുന്നത്. അതിനാല്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് പറയാറില്ല. ഒരു പക്ഷേ അത്തരത്തില്‍ പ്രതികരണങ്ങള്‍ നടത്തിയാല്‍ മരണമായിരിക്കും ഉത്തരകൊറിയന്‍ ഭരണാധികാരി വിധിക്കുന്നത്.ആഗോളതലത്തിലെ ഒരു മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തില്‍ സംസാരിക്കാറില്ല. അല്ലെങ്കില്‍ അവര്‍ മനഃപൂര്‍വ്വം ഉത്തരകൊറിയന്‍ സ്ത്രീകളുടെ ദയനീയത കണ്ടില്ലെന്ന് നടിക്കുകയാന്നെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.












