ജമ്മു കശ്​മീരില്‍ കവീന്ദര്‍ ഗുപ്​ത ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു

ശ്രീനഗര്‍: ജമ്മു- കശ്​മീര്‍ നിയമസഭാ സ്​പീക്കറായിരുന്ന കവീന്ദര്‍ ഗുപ്​ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ​ചെയ്​തു. ബി.ജെ.പിയുടെ നിര്‍മല്‍ സിങ്​ രാജിവെച്ച സാഹചര്യത്തിണ്​ കവീന്ദര്‍ ഗുപ്​ത പിന്‍ഗാമിയായി ചുമതലയേറ്റത്​. തിങ്കളാഴ്​ച 12 മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മെഹബൂബ മുഫ്​തി മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ്​ നടപടി.

ബി.​ജെ.പിയില്‍ നിന്ന്​ സംസ്ഥാന അധ്യഷന്‍ സാത്​ ശര്‍മ്മ, കാഠ്​വ എം.എല്‍.എ രാജീവ്​ ജത്​റോത്യ, സാംബ എം.എല്‍.എ ദേവീന്ദര്‍ കുമാര്‍ മന്യാല്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തു. പി.ഡി.പിയില്‍ നിന്ന്​ പുല്‍വാമ എം.എല്‍.എ മുഹമ്മദ്​ ഖാലി ബന്ദ്​, സോന്‍വാര്‍ എം.എല്‍.എ മുഹമ്മദ്​ അഷറഫ്​ മിര്‍ എന്നിവരും കാബിനറ്റ്​ മരന്തിമാരായി ചേര്‍ന്നിട്ടുണ്ട്​. ഗതാഗത സഹമന്ത്രിയായ സുനില്‍ ശര്‍മ്മക്കും ബി.ജെ.പി കാബിനറ്റ്​ മന്ത്രി സ്ഥാനം നല്‍കിയിട്ടുണ്ട്​.

രാജ്യത്തെ പിടിച്ചുലച്ച കഠ്​വ സംഭവത്തെ ന്യായീകരിക്കുകയും പ്രതികള്‍ക്കായി നിലപാടെടുക്കുകയും ചെയ്​ത ലാല്‍ സിങ്​, ചന്ദര്‍ പ്രകാശ്​ ഗംഗ എന്നീ രണ്ടു ബി.ജെ.പി മന്ത്രിമാര്‍ നേരത്തേ രാജിവെച്ചിരുന്നു. അവശേഷിച്ച മന്ത്രിമാരെ കൂടി പിന്‍വലിപ്പിച്ച്‌​ പുതിയ അംഗങ്ങളെ നിയമിക്കാന്‍ ബി.ജെ.പി നീക്കം നടക്കുന്നതിനിടെയാണ്​ ഉപ​മുഖ്യ​​​​മന്ത്രി നിര്‍മല്‍ സിങ്ങും രാജിവെച്ചത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *