കണ്ണൂരില്‍ നടുറോഡില്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരനു നേരെ ആക്രമണം

കണ്ണൂര്‍: നടുറോഡില്‍ ബസ് ജീവനക്കാരുടെ ഗുണ്ടായിസമോ?.തളിപ്പറമ്പില്‍ നടുറോഡില്‍ സ്വകാര്യബസ് ജീവനക്കാര്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു.പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന ബസിലെ ജീവനക്കാരാണ് കെഎസ്‌ആര്‍ടിസി ബസിലെ വളഞ്ഞിട്ട് യാത്രക്കാരനെ മര്‍ദ്ദിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.സ്വകാര്യ ബസ് ജീവനക്കാരും കെഎസ്‌ആര്‍ടിസി ജീവനക്കാരുമായി തളിപ്പറമ്പ്‌ ബസ് സ്റ്റോപ്പില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു.ഇതിനിടയില്‍ കയറി ഇക്കാര്യം ചോദ്യം ചെയ്ത യാത്രക്കാരനെയാണ് ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ബസ് ജീവനക്കാരെ പിടിച്ചു മാറ്റിയത്. എന്നാല്‍ അതേസമയം, പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് തളിപ്പറമ്പ്‌ പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *