ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് പദ്ധതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: യൂബര്‍, ഒല, ടാക്‌സി മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് പദ്ധതിയക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ വകുപ്പിന് കീഴില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് മൂന്ന് പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പദ്ധതി തുടങ്ങുക. പദ്ധതി പിന്നീട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും അതിന് ശേഷം എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും.

കോഴിക്കോട് ജില്ലയിലെ ഈരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ആണ് സാങ്കേതിക സഹായം നല്‍കാന്‍ ചുമതലപ്പെടുത്തിയത്. മുന്‍പ് സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് ഇത് സംബന്ധിച്ച പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് തൊഴിലാളി യൂണിയനുകളുടെ യോഗത്തില്‍ ഇത് അവതരിപ്പിച്ചിരുന്നു.

കേന്ദ്ര ഉപരിതല ഗതാഗതദേശീയപാതാ വകുപ്പ് നേരത്തെ തടസരഹിതമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വച്ചിരുന്നു. ഈ നിര്‍ദേശം പരിഗണിച്ചാണ് പുതിയ ടാക്‌സി സര്‍വ്വീസ് എന്ന ആശയത്തിന് രൂപം നല്‍കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *