കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത്, യാത്രക്കാരോട് കുശലം പറഞ്ഞ് ഉപരാഷ്ട്രപതി

കൊച്ചി: മെട്രോയില്‍ യാത്ര ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷന്‍ മുതല്‍ ഇടപ്പള്ളി വരെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ യാത്ര. മന്ത്രി മാത്യു ടി. തോമസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. ട്രെയിനില്‍ യാത്രക്കാരോടു കുശലാന്വേഷണം നടത്തിയാണ് ഉപരാഷ്ട്രപതി മടങ്ങിയത്.

മെട്രോ യാത്രയ്ക്കു ശേഷം നേവിയുടെ ഹെലികോപ്റ്ററില്‍ ഉപരാഷ്ട്രപതി തിരുവല്ലയിലേക്കു തിരിച്ചു. മന്ത്രി മാത്യു ടി. തോമസും ഒപ്പമുണ്ട്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സീറുല്ല, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഐജി വിജയ് സാക്കറെ, കമ്മീഷണര്‍ എം.പി. ദിനേശ് തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയെ യാത്രയാക്കാനെത്തി.

രാവിലെ സുഭാഷ് പാര്‍ക്കില്‍ പ്രഭാതനടത്തത്തിനെത്തിയ അദ്ദേഹം കാല്‍നടക്കാരോടും മറ്റു പ്രഭാതനടത്തക്കാരോടും ശുചീകരണ തൊഴിലാളികളോടും കുശലാന്വേഷണം നടത്തിയിരുന്നു. മേയര്‍ സൗമിനി ജെയ്ന്‍, ജില്ലാ കലക്ടര്‍, കമ്മിഷണര്‍ എന്നിവരും രാവിലെ ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. സ്മാര്‍ട് സിറ്റി, മെട്രോ തുടങ്ങി കൊച്ചിയുടെ വികസന പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *