ജമ്മു കശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്ക്

ജമ്മു കശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്ക്. ജമ്മുവിലെ വ്യോമകേന്ദ്രത്തിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് നടപടി. രജൗരി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാർ ശാവൻ ആണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡ്രോൺ കൈവശമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അവ ഏല്പിക്കണമെന്നും നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.

ഡ്രോണുകൾ സൂക്ഷിക്കുന്നതും വാങ്ങുന്നതും വിൽക്കുന്നതും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ നിരോധിച്ചിരിക്കുകയാണ്. മാപ്പിംഗിനും സർവേകൾക്കുമായി ഡ്രോണുകൾ ഉപയോഗിക്കുന്ന സർക്കാർ ഏജൻസികൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.

ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌ക്കർ-ഇ -തോയ്ബയുടെ ഇടപെടലെന്ന് കണ്ടെത്തിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐ, ലഷ്‌കർ-ഇ-തൗബയെ ഉപയോഗിച്ചു നടപ്പാക്കിയ ഭീകരക്രമണമാണ് ജമ്മു വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായയെന്നാണ് എൻഐഎ യുടെ പ്രാഥമിക നിഗമനം.

വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് മരുന്നുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത ഡ്രോണുകളാണെന്നും വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായാണ് സംശയിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുകശ്മീരിന്റെ പലയിടത്തായി ഡ്രോണുകൾ കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *