ജപ്പാനില്‍ ചുഴലിക്കാറ്റ്; രണ്ടു പേര്‍ മരിച്ചു


ജപ്പാനില്‍ ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ഹോന്‍സു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ലാന്‍ ചുഴലികാറ്റ് വീശിയത്.


കാറ്റ് ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് 29,000ത്തിലേറെപ്പേരെ നിര്‍ബന്ധിത ഒഴിപ്പിക്കലിനു വിധേയരാക്കി. 6,70,000 പേരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.


കാറ്റിനെത്തുടര്‍ന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് ഞായറാഴ്ചത്തെ 400ഉം തിങ്കളാഴ്ചത്തെ 170 സര്‍വീസുകള്‍ റദ്ദാക്കി.



Sharing is Caring