ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടിസമാപിച്ചു

ബെയ്ജിംഗ്: ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടി അവസാനിച്ചു . ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനം , കാര്‍ഷിക, ശാസ്ത്ര,ആരോഗ്യ മേഖലകളിലെ സഹകരണം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയ വിവിധ വിഷയങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഇന്തോനേഷ്യ, ബ്രസീല്‍, തുടങ്ങി അഞ്ചു രാജ്യങ്ങളുടെ തലവന്മാരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയ്‍ക്കിടെ ചര്‍ച്ച നടത്തി .അതേസമയം ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിം​ഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന വ്യാപാര തര്‍ക്കത്തില്‍ അയവുവരുത്താന്‍ കാരണമായി. കടുത്ത വ്യാപാര മത്സരം നിലനില്‍ക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *