പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന് യു. എസ്.പോലീസ് പേരിട്ടു


വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന് പേരിട്ട് യു. എസ്. പോലീസ്. കുഞ്ഞിന് ബേബി ഇന്ത്യയെന്നാണ് പേരിട്ടിരിക്കുന്നത്. ജൂണ്‍ ആറിനാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി വീഡിയോ അടക്കമുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. മരക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട യുവാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍
പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. അതേസമയം
ബേബി ഇന്ത്യയെ ദത്തെടുക്കാന്‍ താത്പര്യം അറിയിച്ച്‌ നിരവധി പേര്‍ പോലീസിനെ സമീപിച്ചു




Sharing is Caring