ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതരപരിക്ക്


മുഴക്കുന്ന്: ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ അഞ്ചേകാലോടെയാണ് മുഴക്കുന്നിലെ വട്ടപ്പൊയിലില്‍ കാട്ടാന ഇറങ്ങിയത്. ആ സമയം ബന്ധുവിനെ എയര്‍പോര്‍ട്ടിലാക്കി ബൈക്കില്‍ തിരിച്ചു വരികയായിരുന്ന വിനോദിനാണ് കാട്ടാനയുടെ കുത്തേറ്റത്. ബൈക്ക് ചവിട്ടി തെറിപ്പിച്ച കാട്ടാനക്കൂട്ടം നാല്‍പ്പത്തിയഞ്ചുകാരനായ വിനോദിന്റെ അരയ്ക്കു താഴെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല.




Sharing is Caring