ജനദാതള്‍ പോയതുകൊണ്ട് യു.ഡി.എഫിന് നഷ്ടവും നേട്ടവുമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

ജനദാതള്‍ യു.ഡി.എഫില്‍ നിന്ന് പോയതുകൊണ്ട് യു.ഡി.എഫിന് നഷ്ടവും നേട്ടവും ഉണ്ടായിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പാണക്കാട് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് നല്‍കിയ രാജ്യസഭാ സീറ്റുമായി പോയത് നന്നായില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. പുതിയ കക്ഷികള്‍ വരികയും പഴയത് പോവുകയും ചെയ്യും, എന്നാല്‍ അതൊന്നും യു.ഡി.എഫിന് ക്ഷീണമാവില്ല. യു.ഡി.എഫ് ജനദാതളിനോട് രാഷ്ടീയ മര്യാദ കാണിച്ചിട്ടുണ്ടെന്നും അത് തിരിച്ച് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതി പ്രതിസന്ധി

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതി ചീഫ് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ച സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിലെ അസാധാരണ സംഭവമാണെന്നും രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് അത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. തകരാറുകള്‍ക്കതീതമാണ് ജുഡീഷ്യറി. അവിടെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഗൗരവകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

എം.കെ മുനീര്‍ ഇറങ്ങിപ്പോയത്

എം.കെ മുനീറിനോട് പ്രോട്ടോക്കോള്‍ പാലിക്കാഞ്ഞതിനാലാണ് അദ്ദേഹം ലോക കേരളസഭയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും പിന്നീട് അത് തിരുത്തിയപ്പോള്‍ അദ്ദേഹം തിരിച്ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം തടസംനില്‍ക്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്നും ജനങ്ങള്‍ക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങളുമായി ഭരണപക്ഷം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *