മാർച്ച് 28നും 29നും നടത്തുന്ന ദേശീയ പണിമുടക്ക്‌ വിജയമാക്കണമെന്ന് ആനത്തലവട്ടം ആനന്ദൻ.

ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകൾ മാർച്ച് 28നും 29നും നടത്തുന്ന ദേശീയ പണിമുടക്ക്‌ വലിയ വിജയമാക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ.
സ്വകാര്യ വാഹനങ്ങളുമായി ആരും പുറത്ത് ഇറങ്ങരുതെന്നും റെയിൽവേ യാത്രകൾ ഒഴിവാക്കിയും സമരത്തോട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അഭ്യർത്ഥിച്ചു.

ആവശ്യ സർവീസുകളെ ഒഴിവാക്കിയതായും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെയാണ്‌ 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദിയുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *