ജനകീയ പ്രതിരോധം വന്‍ബഹുജനമുന്നേറ്റമാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍


janakeeya_prathirodham_150803013053692

കണ്ണൂര്‍ : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ ആഗസ്ത് 11ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം വന്‍ബഹുജനമുന്നേറ്റമാകുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്റര്‍ ദൂരത്തിലാണ് ജനകീയ ധര്‍ണ. 20 ലക്ഷത്തില്‍പരം പേര്‍ പ്രതിരോധത്തില്‍ അണിനിരക്കുമെന്ന് കോടിയേരി പറഞ്ഞു.


വൈകിട്ട് നാലിന് ദേശീയപാതയിലും എംസി റോഡിലും ധര്‍ണ ആരംഭിക്കും. 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും. അഞ്ചിന് പരിപാടി അവസാനിക്കും. രാജ്ഭവന് മുമ്പില്‍ സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. മഞ്ചേശ്വരത്ത് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും. കേരളത്തിലെ പൊളിറ്റ്ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.


 



Sharing is Caring