തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരക്കണമെന്ന് സിഐടിയു ജില്ലാ ജനറല്‍കൗണ്‍സില്‍

കണ്ണൂര്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ 11ന് സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധസംഗമത്തില്‍ തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരക്കണമെന്ന് സിഐടിയു ജില്ലാ ജനറല്‍കൗണ്‍സില്‍ ആഹ്വാനം ചെയ്തു.തൊഴില്‍നിയമങ്ങളില്‍ സമൂലമാറ്റം വരുത്തുന്ന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ബഹുഭൂരിഭാഗം തൊഴിലാളികളെയും തൊഴില്‍നിയമങ്ങളുടെ പരിധിയില്‍നിന്ന് തള്ളിമാറ്റാനും ട്രേഡ് യൂണിയന്‍ അവകാശങ്ങളെ ഹനിക്കാനുമാണ്. ഈ സാഹചര്യത്തില്‍ ജനകീയ പ്രതിരോധം വിജയിപ്പിക്കേണ്ടത് തൊഴിലാളി വര്‍ഗത്തിന്റെ കടമയാണെന്ന് ജനറല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനസെക്രട്ടറി കെ ഒ ഹബീബ് ഉ്ദഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പുഞ്ചയില്‍ നാണു അധ്യക്ഷനായി. സംസ്ഥാനസെക്രട്ടറി കെ പി സഹദേവന്‍, ജില്ലാസെക്രട്ടറി സി കൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *