ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിക്കില്ല


ന്യൂഡൽഹി∙ ഇന്തൊനീഷ്യയിലെ ബാലിയിൽ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിച്ചേക്കില്ല. ബാലിക്കു സമീപം അഗ്നിപർവത സ്ഫോടനമുണ്ടായതിനെ തുടർന്ന് നഗുറ റായ് വിമാനത്താവളം താൽക്കാലികമായി അടച്ചതിനാലാണ് ഇത്. നാളെ രാവിലെ 6.15 വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ചയാണ് ഇന്തൊനീഷ്യയിലെ ബാലിയിൽ നിന്ന് ഛോട്ടാ രാജനെ പൊലീസ് അറസ്റ്റു ചെയ്തത്. ഛോട്ടാ രാജനെ ഡൽഹിയിൽ സിബിഐ കസ്റ്റഡിയിലായിരിക്കും എത്തിക്കുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു.




Sharing is Caring