ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: നാലു പൊലിസുകാര്‍ കൊല്ലപ്പെട്ടു


ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ നാലു പൊലിസുകാര്‍ കൊല്ലപ്പെട്ടു. നാരായണ്‍പുര്‍ ജില്ലയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഏഴു പൊലിസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് കോണ്‍സ്റ്റബിള്‍മാരുമാണ് കൊല്ലപ്പെട്ടത്.


വന, മല പ്രദേശമായ അഭുജ്മാദിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പുണ്ടായി. മാവോയിസ്റ്റുകള്‍ക്കും ആളപായമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരുക്കേറ്റ പൊലിസുകാരെ റായ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. ഹെലികോപ്റ്ററിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.



Sharing is Caring