സ്ത്രീകളുടെ ആരോഗ്യത്തിന് പേരക്ക


സ്ത്രീകളുടെ ആരോഗ്യത്തിന് പേരക്ക ക‍ഴിക്കുന്നത് നല്ലതാണ്.പേരക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി,ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നു.വൈറ്റമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാത്സ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.അതിനാൽ മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത് തടയുന്നു.


പേരക്കയിൽ ഏത്തപ്പ‍ഴത്തിന് തുല്യമായ പൊട്ടാസ്യം ഉണ്ട്.ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ ഇത് സഹായകരമാണ്.


പേരക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.പേരക്കയിലെ വൈറ്റമിൻ ഇയുടെ ആന്‍റി ഓക്സിഡന്‍റ് ചർമ്മാരോഗ്യത്തിന് മികച്ചതാണ്.പേരക്കയിലെ ഫ്ലേറ്റുകൾ സ്ത്രീകളുടെ പ്രത്യൽപാദന ക്ഷമത കൂട്ടുന്നു.പേരക്കയിലെ വൈറ്റമിൻ ബി9 ഗർഭിണികൾക്ക് ഉത്തമമാണ്.



Sharing is Caring