ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം: ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു


ഛത്തീസ്ഗഡില്‍ നക്സലുകള്‍ പോലീസുകാരനെ വെട്ടി കൊലപ്പെടുത്തി. ബിജാപുര്‍ ജില്ലയിലാണ് നക്സല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.
പോലീസ് കോണ്‍സറ്റബിള്‍ ലക്മു തെലം ആണ് കൊല്ലപ്പെട്ടത്. നാല് മുതല്‍ അഞ്ച് വരെ ആളുകള്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാധമീക വിവരം. ബുധനാഴ്ച വൈകിട്ട് 3.30നായിരുന്നു അക്രമം.
പ്രദേശവാസി കൂടിയായ തെലം ഈ മാസം ഏഴ് മുതല്‍ ലീവില്‍ പ്രവേശിച്ചിരുന്നതായി അഡീഷണല്‍ സൂപ്രഡന്‍റ് ഓഫ് പോലീസ് മോഹിത് ഗാരഗ്ഗ് മാധ്യമങ്ങളോട് പറഞ്ഞു.




Sharing is Caring