ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ നാളെ

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ നാളെ നടക്കും. ഭക്താ ഗ്രേ സരനായ വില്വമംഗലം സ്ഥാമിയാര്‍ക്ക് ദേവി സര്‍വ്വാഭരണ വിഭൂഷിതയായി ദര്‍ശനം നല്‍കിയ ദിവസത്തേ ഓര്‍മ്മിച്ചു കൊണ്ടാണ് മകം തൊഴല്‍’ പ്രത്യേകം തങ്ക ഗോള ക യും വിശേഷപ്പട്ട ആയുധമാല, സഹസ്രനാമമല ,കാശി മാല, അരപ്പട്ട കൈപ്പട്ട എന്നിവ കൂടാതെ പുഷ്പഹാരങ്ങളും കേശാദിപാദം ഉടയാടകള്‍ക്കൊപ്പം അണിയിച്ചാണ് മകം നാളില്‍ മിഥുന ലഗ്നനങ്ങില്‍ ഉച്ചയ്ക്ക് ക്ഷേത്രനട ദര്‍ശനത്തിനായി തുറക്കുന്നത്. സ്ത്രീകള്‍ക്ക് മംഗല്യത്തിനും നെടുമംഗല്യത്തിനും വിശേഷമായതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തും.

2 മുതല്‍ 8.30 വരെയാണ് ദര്‍ശന സമയം. സ്ത്രീകള്‍ പടിഞ്ഞാറെ ഗോപുരം വഴിയും പുരുഷന്‍മാര്‍ വടക്കെപൂരപ്പറമ്ബില്‍ നിന്നുള്ള ക്യൂവിലൂടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. 12 മണിയ്ക്കു ശേഷം ഗോപുരത്തി നു പുറത്തു നിന്നു മാത്രമേ അകത്തേക്കു പ്രവേശനം ഉണ്ടാകു.ഭക്തജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം കുടിവെള്ള വിതരണംലഘുഭക്ഷണം എന്നിവ നല്കും.സി.സി ടിവി നിരീക്ഷണം പോലീസിന്റെ നിരീക്ഷണം എന്നിവ ഉണ്ടാകും. വാഹനങ്ങള്‍ സ് ക്കുള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മേല്‍ക്കാവിലെ ദര്‍ശനത്തിനു ശേഷം തെക്കേന്യ കൂടി പുറത്തേക്കു പോയി കിഴുക്കാവില്‍ ദര്‍ശനം നടത്തേണ്ടതും തിരിച്ചു മേല്‍ക്കാവിലേക്കു പ്രവേശനം ഉണ്ടായിരിക്കുന്നതുമല്ല.

മകം തൊഴല്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8.30 വരെയായിരിക്കും.ഇതിനായി പ്രത്യേകം ബാരിക്കേഡുകള്‍ പന്തല്‍ ക്യാമറാ സജ്ജീകരണങ്ങള്‍ എന്നിയെല്ലാം ഒരുക്കി കഴിഞ്ഞതായാ ദേവസ്വം അസി.കമ്മീഷണര്‍ എം.എസ്.സജയ് .മാനേജര്‍ ബിജു ആര്‍.പിള്ള എന്നിവര്‍ അറിയിച്ചു.ക്ഷേത്രത്തിനകത്തും ക്യൂ സിസ്റ്റത്തിലും നിരീക്ഷിക്കുന്നതിന്ന് പ്രത്യേകം പോലീസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം ഹാളില്‍ എ ഡി.എം.എം.കെ.കബീറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡി.വൈ. എസ്.പി.കെ.ബിജു മോന്‍ വിവിധ വകുപ്പു ദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *