ചോട്ടാ ടോപ്പ് അപ്പ് റീചാര്‍ജുകള്‍ പുറത്തിറക്കി ജിയോ


ജിയോയുടെ ഓഫറുകളുടെ പുതിയ മാറ്റങ്ങള്‍ ഇതിനോടകംതന്നെ വലിയ ചര്‍ച്ചാവിഷയം ആയിക്കഴിഞ്ഞിരിക്കുന്നു .ഉപഭോതാക്കള്‍ക്ക് ലാഭകരമായ ടോപ്പ് അപ്പ് ഓഫറുകള്‍ ഇപ്പോള്‍ ജിയോ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവില്‍ തന്നെ ലഭിക്കുന്ന ടോപ്പ് അപ്പ് ഓഫറുകളാണ് നിലവില്‍ ജിയോ ഇതിനോടൊപ്പം തന്നെ പുറത്തിറക്കിയിരിക്കുന്നത് .


ഔട്ട് ഗോയിങ് കോളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത് .എന്നാല്‍ ഡാറ്റ സൗജന്യമായി തന്നെ തുടരും എന്നാണ് റിലയന്‍സ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ പുതിയ ടോപ്പ് അപ്പ് പ്ലാനുകളും ജിയോ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു .അതില്‍ 10 രൂപയുടെ ടോപ്പ് അപ്പ് ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 124 IUC മിനുട്ട് കോളുകള്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ്.
20 രൂപയുടെ ടോപ്പ് അപ്പ് ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ഇതര നെറ്റ് വര്‍ക്കുകളിലേക്കു 249 IUC മിനുട്ട് കോളുകള്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ് . സൗജന്യ ജിബിയുടെ ഡാറ്റയും ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .50 രൂപയുടെ ടോപ്പ് അപ്പ് ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ഇതര നെറ്റ് വര്‍ക്കുകളിലേക്കു 656 IUC മിനുട്ട് കോളുകള്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ്. കൂടാതെ 5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .


100 രൂപയുടെ ടോപ്പ് അപ്പ് ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ഇതര നെറ്റ് വര്‍ക്കുകളിലേക്കു 1362 IUC മിനുട്ട് കോളുകള്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ് .



Sharing is Caring