ഇന്ത്യ – ചൈന ഉച്ചകോടി ; ഷീ ജിന്‍പിങിന് ചെന്നൈയില്‍ ഗംഭീര സ്വീകരണം

ചെന്നൈ: മഹാബലിപുരത്ത് വെച്ച്‌ ​ നടക്കുന്ന ഇന്ത്യ – ചൈന അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി​ക്കായി ചൈനീസ്​ പ്രസിഡന്‍റ്​ ഷീ ജിന്‍പിങ്​ ചെ​ന്നൈ​യി​ലെത്തി. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്​, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ ഷീ ജിന്‍പിങിന് വന്‍ സ്വീകരണമാണ് നല്‍കിയത് . പാ​ര​മ്ബ​ര്യ​ത്ത​നി​മ​യാ​ര്‍​ന്ന നാ​ട​ന്‍​പാ​ട്ടും നൃ​ത്ത​വു​മാ​യാണ്​ തമിഴകം ജിന്‍പിങ്ങിനെ ​വരവേറ്റത്​.

എയര്‍ ചൈനയുടെ പ്രത്യേക വിമാനത്തിലാണ്​ അദ്ദേഹം എത്തിച്ചേര്‍ന്നത് ​. പ്രസിഡന്റിന് ​ പ്രത്യേക സുരക്ഷയും സഞ്ചരിക്കാനുള്ള വാഹനമുള്‍പ്പെടെയുള്ളവ ചൈനയില്‍ നിന്നും വ്യോമമാര്‍ഗം എത്തിച്ചിട്ടുണ്ട്​.ഇന്ത്യയും ചൈനയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്​മളമാക്കാന്‍ മഹാബലിപുരം ഉച്ചകോടിയിലൂടെ ​ കഴിയുമെന്നും ഷീ ജിന്‍പിങ്ങിനെ വരവേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പൗ​രാ​ണി​ക​ന​ഗ​ര​മാ​യ മ​ഹാ​ബ​ലി​പു​ര​ത്ത് വെച്ച്‌ ​ ഇന്ന്​ വൈകിട്ടാണ്​ അനൗപചാരിക ഉച്ചകോടി നടക്കുക. ​

Spread the love

Leave a Reply

Your email address will not be published. Required fields are marked *