ജോളി ഷാജുവിനേയും സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്


കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരക്കേസിലെ മുഖ്യപ്രതി ജോളി, രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയുംവധിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്.
ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സനെവിവാഹം ചെയ്യാനാണ് ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയുംകൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത്. അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചിരുന്നു.


ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്ബത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐ ഐ എമ്മില്‍ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്ന് ഇറങ്ങിയത്.
ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.


ആദ്യഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്നും പോലീസ് പറഞ്ഞു. റോയിയുടെ ഫോണില്‍നിന്നു തന്നെയാണ് മാത്യുവിനെ വിളിച്ചത്.അതേസമയം കേസിലെ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്താന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായിയിലെത്തും. പൊന്നാമറ്റം വീട്ടിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം വടകര എസ് പി ഓഫീസിലെത്തും. അന്വേഷണ ഉദ്യോഗരെയെല്ലാം ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് പത്തുമണിയോടെ ഡിജിപിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും കേസിന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുകയും ചെയ്യും.



Sharing is Caring